INGREDIENTS Easy Egg Gravy With Coconut Milk 1.Egg -5 no. 2.Onion -3 no. 3.Green chilli -3 or 4 4. Ginger and garlic -half tablespoon 5.Tomato -1 medium size 6. Coconut milk -2 cup 7. Curry leaves 8. Coriander powder -1 tablespoon 9. Turmeric powder -half teaspoon 10. Meat masala -1 tablespoon 11. Garam masala -1 or 2 pinches 12. Pepper powder -1 teaspoon 13. Coriander leaves METHOD OF PREPARATION Boil the eggs and keep aside. Heat oil in a pan, add ginger, garlic, green chili, onions, curry leaves accordingly. Salute till onions get soft. Add the ingredients 8 to 11 and stir well to get the masala well.Add chopped tomato .When the tomato gets cooked, add coconut milk and mix well. Add enough salt. Then add boiled egg and cook for 2 minutes. Add pepper, coriander leaves. Egg gravy with coconut milk is ready to serve. Malayalam മുട്ട തേങ്ങാപാൽ കറി ചേരുവകകൾ 1.മുട്ട – 5 എണ്ണം 2.സവോള – 3 എണ്ണം 3.പച്ച മുളക് – മൂന്നോ നാലോ 4.ഇഞ്ചി ,വെളുത്തുള്ളി -അര ടേബിൾസ്പൂൺ വീതം 5.തക്കാളി – ഒന്ന് മീഡിയം സൈസ് 6.കറിവേപ്പില 7.തേങ്ങാ പാൽ – 2 കപ്പ് 8.മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ 9.മഞ്ഞൾപൊടി – അര ടീസ്പൂൺ 10.മീറ്റ് മസാല – 1 ടേബിൾ സ്പൂൺ 11.ഗരം മസാല – ഒന്നോ രണ്ടോ പിഞ്ച് 12 .കുരുമുളക് പൊടി – ഒരു ടീസ്പൂൺ 13.മല്ലിയില പാകം ചെയ്യുന്ന വിധം
മുട്ട പുഴുങ്ങി മാറ്റി വയ്ക്കുക . ഒരു പാൻ അല്ലെങ്കിൽ ചട്ടിയിൽ എണ്ണയൊഴിച്ചു ചൂടായതിനു ശേഷം ഇഞ്ചി, വെളുത്തുള്ളി ,പച്ചമുളക് ,സവോള എന്നിവ യഥാക്രമം വഴറ്റുക.ആവശ്യത്തിന് കറിവേപ്പിലയും ചേർക്കാം .സവോള നന്നായി സോഫ്റ്റാകുമ്പോൾ എട്ടു മുതൽ പതിനൊന്നു വരെയുള്ള ചേരുവകകൾ ചേർത്ത് നന്നായി മൂപ്പിക്കുക .തക്കാളി ചേർത്ത് ഒരു മിനുട് ചെറിയ തീയിൽ വേവിക്കുക.ആവശ്യത്തിന് ഉപ്പു ചേർക്കാം. ഇതിലേയ്ക്ക് തേങ്ങാപ്പാൽ ആവശ്യാനുസരണം ചേർക്കുക .ശേഷം പുഴുങ്ങി വച്ചിരിക്കുന്ന മുട്ട രണ്ടായി പിളർന്നു ഗ്രേവിയിലേയ്ക്ക് ചേർത്ത് തിളച്ചതിനു ശേഷം കുരുമുളകും ,മല്ലിയിലയും വിതറി വാങ്ങി വയ്ക്കുക .സ്വാദിഷ്ടമായ മുട്ടക്കറി റെഡി .
Leave a Reply