
Kerala Special Chicken with Fried Coconut Masala
Ingredients
1.Chicken -500g
2.Onion -2
3.Ginger A small piece
4.Garlic 2 teaspoon
5.Green chilli 3 or 4
6.Tomato -1
7.Curry leaves
8.Cori ander leaves
9.Grated coconut -1 tablespoon
10.Coconut milk -1 or 2 cup(depends upon your required gravy)
11.Coriander poweder -2 table spoon
12.Chilli powder -as you want
13.Garam masala -1 teaspoon
14.Chicken masala -2 teaspoon
15.Turmeric powder -1 teaspoon
Preparation
Marinate chicken pieces with turmeric powder,chilli powder,ginger garlic paste ,pepper and salt and keep aside for half an hour.
Heat oil in a pan ,add chopped ginger and garlic and saut it.Add onion green chilli and enough curry leaves.saut it till onion get soft.add the ingredients 11 to 13and 1 teaspoon of chicken masala. sauté well.Then add tomato, marinated chicken and sault.Mix it with masala and saut for 5 to 8 minutes.add coconut milk and close the vessel in a medium flame.
Fry coconut till brown and add 1 teaspoon chicken masala to it.Make a paste. Add this paste to the chicken.stire well ,when it gets boiled, put off the flame,add coriander leaves and curry leaves.tasty special chicken curry is ready to serve .
Malayalam
ആവശ്യമായ ചേരുവകകൾ
1.ചിക്കൻ 500 gm
2.സവോള 2 എണ്ണം
3.ഇഞ്ചി ഒരു കഷ്ണം
4.വെളുത്തുള്ളി -1 ടേബിൾ സ്പൂൺ
5.പച്ച മുളക് –മൂന്നോ നാലോ
6.തക്കാളി -1
7.കറിവേപ്പില
8.മല്ലിയില
9.ചിരകിയ തേങ്ങാ -1 ടേബിൾ സ്പൂൺ
10.തേങ്ങാപ്പാൽ –ഒന്നോ രണ്ടോ കപ്പ് (ഗ്രേവി എത്ര വേണം എന്നതിനനുസരിച്ചു)
11.മല്ലിപ്പൊടി – 2 ടേബിൾസ്പൂൺ
12.മുളകുപൊടി – എരിവിനനുസരിച്ചു
13.മഞ്ഞൾ പൊടി -1 ടീസ്പൂൺ
14.ഗരം മസാല -1 ടീസ്പൂൺ
15.ചിക്കൻ മസാല -2 ടീസ്പൂൺ
പാകം ചെയ്യുന്ന വിധം
കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കൻ മഞ്ഞൾപൊടി ,ഉപ്പു ,അല്പം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,കുരുമുളക് ഇവ ചേർത്ത് പുരട്ടി അര മണിക്കൂർ വയ്ക്കുക.
പാത്രം അടുപ്പത്തുവച്ചു എണ്ണ ചൂടാക്കി ഇഞ്ചി ,വെളുത്തുള്ളി ഇട്ടു വഴറ്റുക.പച്ചമണം മാറിയതിനു ശേഷം സവോള ,പച്ചമുളക് ഇവ കൂടി ചേർത്ത് നന്നായി വഴറ്റണം. ഒന്ന് സോഫ്റ്റാകുമ്പോൾ ഇതിലേയ്ക്കു 11 മുതൽ 14 വരെയുള്ള ചേരുവകകളും തക്കാളിയും 1 ടീസ്പൂൺ ചിക്കൻ മസാലയും ചേർത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റണം .അതിനുശേഷം മസാല പുരട്ടി വച്ചിരിക്കുന്ന ചിക്കൻ ഇതിലേയ്ക്കു ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർക്കുക .അഞ്ചു മുതൽ പത്തു മിനുട് വരെ നന്നായിഇടയ്ക്കു ഇളക്കികൊടുക്കുക.ശേഷം ആവശ്യത്തിന് തേങ്ങാപ്പാൽ ചേർത്ത് അടച്ചു വച്ച് വേവിക്കുക.
ഈ സമയം എടുത്തുവച്ചിരിക്കുന്ന തേങ്ങാ ചിരകിയത് ബ്രൗൺ കളർ ആകുന്നതുവരെ വറുക്കുക.ബാക്കിയുള്ള 1 ടീസ്പൂൺ ചിക്കൻ മസാലയും ചേർത്ത് ഒന്ന് ചൂടാക്കുക.ഇത് ഒരു പേസ്റ്റാക്കിയെടുക്കുക
തയ്യാറാക്കി വച്ചിരിക്കുന്ന മസാല പേസ്റ്റ് ചിക്കനിലേക്കു ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.കറി തിളയ്ക്കുമ്പോൾ വാങ്ങി ആവശ്യത്തിനനുസരിച്ചു കറിവേപ്പിലയും മല്ലിയിലയും ചേർത്ത് ഉപയോഗിക്കാം.
Leave a Reply