
Kerala Traditional Fish Curry Recipe INGREDIENTS Fish(like king fish, aakoli, ayakoora etc.) – 1 kg Ginger and garlic(finely chopped) – 1 tablespoon each Small onion (chopped) – 1 or 2 table spoon Green chilli (sliced) – 2 or 3 Curry leaves Coconut oil – as you want Chilli powder – 2 and half table spoon( according to your taste) Turmeric powder – half teaspoon Pot Tamarind (Kudampuli) – as you want Coconut milk(Optional) – 1 cup
Method of Preparation Add enough oil in a vessel (clay pot is recommended)and heated up, put mustard seeds and fennel seeds. Then add ginger,garlic,green chilli, small onion and curry leaves respectively and sauté well. Once it starts to become brown put the flame in low level,add turmeric powder,chilli powder and stir continuously, then add enough water. Put the flame in medium level and allow it to boil. Add pot tamarind and sault. When it boil well, add cleaned fish into the gravy and close the vessel. After it cooked (If you want, add coconut milk this stage), put some curry leaves and the flame off. Tasty, yummy Kerala Traditional Fish Curry Recipe is ready. Malayalam കുടം പുളിയിട്ടു വച്ച മീൻ കറി ചേരുവകകൾ നല്ലയിനം മീൻ ഒരു കിലോ ഇഞ്ചി ,വെളുത്തുള്ളി ഒരു ടേബിൾസ്പൂൺ വീതം ചെറിയ ഉള്ളി ഒന്നോ രണ്ടോ ടേബിൾ സ്പൂൺ പച്ചമുളക് രണ്ടോ മൂന്നോ നെടുകെ കീറിയത് കറിവേപ്പില വെളിച്ചെണ്ണ ആവശ്യത്തിന് മുളകുപൊടി രണ്ടര ടേബിൾസ്പൂൺ മഞ്ഞൾപൊടി അര ടീസ്പൂൺ കുടം പുളി ആവശ്യത്തിന് തേങ്ങാപ്പാൽ (ഓപ്ഷണൽ) ഒരു കപ്പ് ഉണ്ടാക്കുന്ന വിധം ഒരു പാത്രം(മൺചട്ടിയാണെങ്കിൽ ഉത്തമം )അടുപ്പിൽ വച്ച് ചൂടായതിനുശേഷം വെളിച്ചെണ്ണയൊഴിച്ചു കടുക്,ഉലുവ എന്നിവയിട്ട് പൊട്ടിക്കുക.ഇഞ്ചി,വെളുത്തുള്ളി,ചെറിയ ഉള്ളി,പച്ചമുളക്,കറിവേപ്പില എന്നിവ യഥാക്രമം ഇട്ടു വഴറ്റുക.എല്ലാം നന്നായി വഴറ്റി ബ്രൗൺ ആകാൻ തുടങ്ങുമ്പോൾ തീയ് കുറച്ചു വച്ചതിനുശേഷം മഞ്ഞപ്പൊടി,മുളകുപൊടി എന്നിവ ചേർത്ത് പച്ചമണം മാറുംവരെ ഇളക്കിക്കൊണ്ടിരിക്കുക.ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളയ്ക്കാൻ അനുവദിക്കുക.തിളയ്ക്കാൻ തുടങ്ങുമ്പോൾ എടുത്തുവച്ചിരിക്കുന്ന പുളിയും ആവശ്യത്തിന് ഉപ്പും ചേർക്കുക .
വെള്ളം നന്നായി തിളയ്ക്കുമ്പോൾ വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ ചേർത്ത് പാത്രം അടച്ചു വച്ച് വേവിക്കുക.മീൻ വെന്തു ചാറു കുറുകിവരുമ്പോൾ തേങ്ങാപ്പാൽ ഇഷമുള്ളവർക്കു ഇപ്പോൾ ചേർക്കാം.കുറച്ചു കറിവേപ്പില ഇട്ടു സ്റ്റവ് ഓഫ് ചെയ്യാം.നല്ല നാടൻ കുടംപുളിയിട്ടുവച്ച മീൻ കറി റെഡി.