
Tasty special unniyappam recipe added here, this unniyappam recipe is added without adding baking soda so that it is a very healthy and tasty snack as an evening snack to make within a few hours.
Kerala Special Unniyappam
INGREDIENTS
White rice or chamba white rice – 2 cup
Wheat flour – 1 cup
Jaggery Depends on the sweetness
Banana (palayamkodan) – 4 no
Coconut (small pieces for frying) – As needed
Cardamom powder – As needed Salt – As needed
PREPARATION METHOD
Soak white rice for 4 to 5 hours. Prepare jaggery syrup and fry the coconut pieces and keep aside.
Then make a batter of clean white rice, jaggery syrup and ripe banana.
Do not add water. Mix wheat flour, fried coconut and cardamom powder to this.
Add a pinch of salt, consistency of this batter should be like idli batter.
Leave this batter for 7 to 8 hours. Heat coconut oil in an unniyappam mould, pour the batter into each mould (adjust the flame to medium level).
When one side becomes brown, turn the unniyappam to the other side and allow it to get cook.
Then take it out, repeat the same process until the batter gets finished.
We are not using any yeast or baking soda. So this will be a natural and very delicious snack.
Read Also: Best Outdoor Cooking Portables for camping and patio
Malayalam
ഉണ്ണിയപ്പം
ആവശ്യമായ ചേരുവകകൾ
പച്ചരി അല്ലെങ്കിൽ ചമ്പാ പച്ചരി – രണ്ടു കപ്പ്
ഗോതമ്പുപൊടി – ഒരു കപ്പ്
ശർക്കര – ആവശ്യത്തിന്
നന്നായി പഴുത്ത പാളയംകോടൻ പഴം – നാലെണ്ണം
തേങ്ങാക്കൊത്തു – അര കപ്പ്
ഏലക്കാപൊടി ഉപ്പ് – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
പച്ചരി നാലഞ്ചു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക .ശർക്കര പാനി ആവശ്യത്തിന് ഉണ്ടാക്കിവയ്ക്കുക.തേങ്ങാക്കൊത്തു വറുത്തു മാറ്റി വയ്ക്കുക കുതിർത്തു വച്ചിരിക്കുന്ന അരി ,ശർക്കര പാനി ,പഴം ഇവ ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക .
കുറച്ചു തരിയോടെവേണം അരച്ചെടുക്കാൻ .ഇതിലേയ്ക്ക് ഗോതമ്പു പൊടി,തേങ്ങാക്കൊത്തു,ഏലക്കാപൊടി എന്നിവ ചേർക്കുക.ഒരു നുള്ളു ഉപ്പുകൂടി ചേർത്ത് ഇഡ്‌ലി മാവിന്റെ പരുവത്തിൽ മാവ് തയ്യാറാക്കി ഏഴെട്ടു മണിക്കൂർ നേരം പൊങ്ങാൻ വയ്ക്കുക.
ഉണ്ണിയപ്പത്തിന്റെ അച്ചു അടുപ്പിൽവച്ചു വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കുക. ശേഷം മാവ് ഓരോ കുഴിയിലേക്കും ഒഴിച്ച് തിരിച്ചും മറിച്ചുമിട്ട് വേവിക്കുക.തീ പാകത്തിന് സെറ്റ് ചെയ്തു വയ്ക്കണം.രണ്ടു വശവും ബ്രൗൺ കളർ ആകുമ്പോൾ എടുത്തു മാറ്റിവയ്ക്കുക.
മാവ് തീരുന്നതുവരെ പ്രോസസ്സ് ആവർത്തിക്കുക.യീസ്റ്റോ , ബേക്കിംഗ് സോഡയോ ചേർക്കാത്തതുകൊണ്ടു വളരെ സ്വാദിഷ്ടമായ ഒരു നാടൻ പലഹാരമായിരിക്കും ഇത് .